2022 ലെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് യു.എ.ഇ ; കുഞ്ഞ് പിറന്നത് ഇന്ത്യൻ ദമ്പതികൾക്ക്

For full experience, Download our mobile application:
Get it on Google Play

ദുബായ് : 2022 ലെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് യു.എ.ഇ. ഇന്ത്യന്‍ ദമ്പതികള്‍ക്കാണ് കുഞ്ഞ് പിറന്നത്. അര്‍ദ്ധരാത്രി 12 മണിയ്ക്കാണ് കുഞ്ഞിന്റെ ജനനം. ഇന്ത്യന്‍ ദമ്പതികളായ മുഹമ്മദ് അബ്ദുള്‍ അല്‍മാസ് അന്‍സാരിയും അസ്ഫിയ സുല്‍ത്താനയുമാണ് കുഞ്ഞിന്റെ രക്ഷിതാക്കള്‍. മുഹമ്മദ് അഷര്‍ എന്ന ആണ്‍കുഞ്ഞിനാണ് അസ്ഫിയ ജന്മം നല്‍കിയത്.

വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ തങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന് സര്‍വ്വശക്തനോട് സന്തോഷവും നന്ദിയും ഉണ്ടെന്ന് അന്‍സാരിയും അസ്ഫിയയും പ്രതികരിച്ചു. ‘പുതുവര്‍ഷത്തോട് അടുത്ത് പ്രസവം നടക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഈ പ്രത്യേക ദിനത്തില്‍ തങ്ങളുടെ കൊച്ചു രാജകുമാരനെ സ്വാഗതം ചെയ്യുന്നത് അഭിമാനകരവും സന്തോഷകരവുമായ നിമിഷമാണ്. ഇത് തങ്ങളുടെ മൂന്നാമത്തെ കുട്ടിയാണ്. കുടുംബം മുഴുവന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നുവെന്ന്’ പിതാവ് അന്‍സാരി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ സ്ഥാപനങ്ങളുടെ താക്കീതിന് പുല്ലുവില ; ലോകകപ്പ് ആവേശം കഴിഞ്ഞിട്ടും ഫ്‌ളക്‌സ് ബോര്‍ഡുകൾ നീക്കിയില്ല

0
തൃശൂര്‍: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ ഭൂരിഭാഗം...

റഷ്യൻ സമുദ്ര മേഖലയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം ; ഇന്ത്യൻ പൗരൻ...

0
മോസ്കോ: റഷ്യൻ സമുദ്ര മേഖലയിൽ കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം. ഒരു...

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...