ന്യൂയോര്‍ക്ക് പ്രളയത്തില്‍ മുങ്ങി ; മരണസംഖ്യ 45ആയി

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്​: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ 13 പേരും പെന്‍സില്‍വാനിയയില്‍ അഞ്ചു പേരും മരണപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഒരാള്‍ കാറിനുള്ളിലും 11 പേര്‍ വെള്ളം കയറിയ ബേസ്മെന്റ് അപ്പാര്‍ട്ട്മെന്‍റുകളില്‍ കഴിഞ്ഞവരുമാണ് മരിച്ചത്.

സബ് വേ ടണലുകളും ദേശീയപാതകളും പ്രളയജലം മൂടിയ നിലയിലാണ്. ഒാടകളിലെ മാലിന്യങ്ങള്‍ കൊണ്ട് നിരത്തുകള്‍ നിറഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന്​ ന്യൂയോര്‍ക്കിലും ന്യൂജഴ്​സിയിലും അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംസ്​ഥാനങ്ങളിലെയും വിമാന-ട്രെയിന്‍ സര്‍വീസുകളും അവശ്യമല്ലാത്ത ഗതാഗതങ്ങളും റദ്ദാക്കി. തെക്കന്‍ അമേരിക്കയില്‍ നാശം വിതച്ച കാറ്റഗറി നാലില്‍ പെട്ട ഐഡ വടക്കന്‍ മേഖലയിലേക്ക്​ നീങ്ങിയതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. മിസ്സിസിപ്പി, ലൂയ്​സിയാന, അലബാമ, ഫ്ലോറിഡ എന്നീ സംസ്​ഥാനങ്ങളിലും ചുഴലിക്കാറ്റ്​ നാശം വിതച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...