വരും തലമുറയെ കാര്‍ഷികവൃത്തിയിലേക്ക് കൊണ്ടുവരണം :  മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ :  വരും തലമുറയെയും കാര്‍ഷികവൃത്തിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക ദിനാചരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ പുതിയ വിപണന സാധ്യതകള്‍ കണ്ടെത്തുന്ന തലത്തിലേക്ക് പുതിയ തലമുറയില്‍ താല്പര്യം വളര്‍ത്തണം.

കാര്‍ഷികവൃത്തി സംസ്‌കാരം എന്നതിലുപരി ഒരു ജീവിതചര്യയാണ്. കാര്‍ഷിക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണികള്‍ കണ്ടെത്തുന്നതിനുമായാണ് കൃഷിവകുപ്പുമായി ചേര്‍ന്ന് കാപ്കോ  കമ്പനി രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെയും  കൃഷിവകുപ്പിന്‍റെയും തദ്ദേശിയ സ്ഥാപനങ്ങളുടെയും കര്‍ഷക കൂട്ടായ്മകളുടെയും പ്രവര്‍ത്തന ശ്രമത്തിന്‍റെ ഫലമായി തരിശായി കിടന്ന പാടങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി കിട്ടുന്നതിനായി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ശക്തമായിട്ടുള്ള ഇടപെടലുകളാണ് കാര്‍ഷിക മേഖലയില്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍
മുതിര്‍ന്ന കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും മികച്ച എസ് സി/എസ് ടി കര്‍ഷകരെയും ആദരിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി.ശ്രീവിദ്യ മികച്ച കര്‍ഷകര്‍ക്കുള്ള ക്യാഷ് അവാര്‍ഡും, പൊന്നാടയും മൊമന്റോയും നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍.സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെ ഇന്ദിരാദേവി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്ജ്, ആരോഗ്യ വിദ്വാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എസ്. മനോജ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആയ മിനി വര്‍ഗ്ഗീസ്, പി സുജാത, കെ.സി.അജയന്‍, സുരേഷ്‌കുമാര്‍, റിജു കോശി, എന്‍ മിഥുന്‍, കെ.അമ്പിളി, എം. ആര്‍.അനില്‍കുമാര്‍, അന്നമ്മ റോയ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി രജ്ഞിമ, കൃഷി ഓഫീസര്‍ ടി സ്മിത, കൃഷി അസിസ്റ്റന്റ്മാരായ നിജി എസ് നായര്‍, ജ്യോതിലക്ഷ്മി, കാര്‍ഷിക കര്‍മ്മസേന സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍, കാര്‍ഷിക വികസനസമിതി അംഗങ്ങളായ തമ്പിക്കുട്ടി ജോഷ്വാ, ചിറ്റാര്‍ മോഹനന്‍, കെ. എ. വര്‍ഗീസ്, ഹരിത പച്ചക്കറി ക്ലസ്റ്റര്‍ പ്രസിഡന്‍റ് സുരേഷ് പുളിവേലി, അസിസ്റ്റന്‍റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എന്‍.ആര്‍ ഗീത,മുതിര്‍ന്ന കര്‍ഷകന്‍ കുഞ്ഞുപിള്ള അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...

വായനയിലൂടെ അറിവിന്റെ ഉന്നതിയിലെത്താം : ദീനാമ്മ റോയി

0
പന്തളം : അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത്...

ജില്ലയില്‍ സ്‌കൂളുകളിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

0
പത്തനംതിട്ട : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍...

ഐ.എഫ്.എഫ്.കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന ; തലസ്ഥാനത്ത് കടുത്ത പ്രതിഷേധം, സാംസ്കാരിക...

0
തിരുവനന്തപുരം: തലസ്ഥാന നഗരി മൂന്ന് ദശാബ്‍ദക്കാലമായി സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര...