Tuesday, April 22, 2025 8:13 am

നെയ്യാറ്റിന്‍കരയില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം പോലീസിന്റെ കെട്ടുകഥ ; കത്തിച്ചു പിടിച്ച ലൈറ്റര്‍ തട്ടി ദേഹത്തിട്ടത് പോലീസുകാരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജനെ തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിക്കും പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു – ഇതായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ്  നടന്ന സംഭവത്തില്‍ പോലീസ് പറഞ്ഞ കഥ. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പോലീസാണ് ദമ്പതികളെ തീ കത്തിച്ചതെന്നതാണ് വസ്തുത. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സത്യം പുറംലോകം അറിയുന്നത്.

അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നെയ്യാറ്റിന്‍കര കോടതിയില്‍ നിലനിന്നിരുന്നു. അടുത്തിടെ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവസമയത്ത് പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും സാരമായി പൊള്ളലേറ്റുവെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ജപ്തി ചെയ്യാനെത്തിയ പോലീസ് ഉടന്‍ മാറണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അര മണിക്കൂര്‍ വേണമെന്നും രാജന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പോലീസ് അതിന് വഴങ്ങിയില്ല. മാറിയേ മതിയാകൂവെന്ന് പറഞ്ഞു. ഇതോടെയാണ് തങ്ങളുടെ ദുഃഖം പോലീസിന് മനസ്സിലാകാന്‍ വേണ്ടി രാജന്‍ ഭാര്യയേയും ചേര്‍ത്തു പിടിച്ച്‌ പെട്രോള്‍ ഒഴിച്ചത്. ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. ലൈറ്ററും കത്തിച്ചു പിടിച്ചു. ഇതോടെ പോലീസുകാരന്‍ മുമ്പോട്ട് വന്ന്  കത്തിച്ച ലൈറ്റര്‍ കൈ കൊണ്ട് തട്ടി. ഇതോടെ ദമ്പതികളുടെ ദേഹത്ത് ആളിക്കത്തി. ഭാര്യയ്ക്കും ഭര്‍ത്താവിനും ഗുരുത പൊള്ളലേല്‍ക്കുകയും ചെയ്തു.

ദേഹത്ത് പെട്രോള്‍ ഒഴിച്ച ദമ്പതികളുമായി ഒത്തൂതീര്‍പ്പിന്റെ ഭാഷയില്‍ പോലീസ് സംസാരിക്കാന്‍ ശ്രമിച്ചില്ലെന്നതാണ് വസ്തുത. പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ ലൈറ്റര്‍ കത്തിച്ചയുടനെ പോലീസു തന്നെ തീ ദേഹത്തേക്ക് പടര്‍ത്തി. പിന്നീട് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴാണ് പോലീസിന്റെ ക്രൂരത മറനീക്കി പുറത്തു വന്നത്. പോലീസിന്റെ ക്രൂരതയുടെ മറ്റൊരു മുഖമായിരുന്നു ഇത്.

അടുക്കരുത് സാറെ അടുക്കരുത്… നമുക്ക് വേറൊരു ജീവിതമില്ല…. അടുക്കരുത്… കൈയില്‍ കത്തിച്ചു പിടിച്ച ലൈറ്ററുമായി രാജന്‍ പറഞ്ഞു. ഇതിനിടെയാണ് പോലീസുകാരന്‍ മുന്നോട്ട് ചാടി ലൈറ്ററില്‍ തട്ടിയത്. ഇതിലൂടെയാണ്  ദേഹത്ത് പടര്‍ന്നത്.

ഗുരുതരമായി പൊള്ളലേറ്റ രാജനെയും ഭാര്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദമ്പതികളില്‍ ഭര്‍ത്താവിന്റെ നിലഗുരുതരമാണ്. പോങ്ങയില്‍ രാജനാണ് അന്‍പതുശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. നാട്ടുകാരിലൊരാള്‍ ഫേസ്‌ബുക്കില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞദിവസമാണ് രാജനെയും കുടുംബത്തെയും  ഒഴിപ്പിക്കാന്‍ പോലീസെത്തിയത്. തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം.

ഒരു വര്‍ഷം മുമ്പ്  തൊട്ടടുത്ത അയല്‍വാസി വസന്ത തന്റെ മുന്ന് സെന്റ് മുരയിടം രാജന്‍ കൈയേറിയതായി കാണിച്ച്‌ കേസ് നല്‍കുകയും നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും രാജന്‍ ഈ പുരയിടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയതിനാല്‍ ജൂണില്‍ കോടതി കമ്മിഷനെ നിയോഗിച്ച്‌ ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രാജന്റെ എതിര്‍പ്പുകാരണം നടപടി പൂര്‍ത്തിയായില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം പോലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ എത്തിയത്. പോലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടര്‍ന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭാര്യ അമ്പിളിയുടെ പൊള്ളല്‍ ഗുരുതരമല്ല. എ എസ് ഐ അനില്‍ കുമാറാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന്റെ ഗുണ്ടായിസം

0
കോഴിക്കോട്: സ്വകാര്യ ബസിൽ യാത്രക്കാരന്റെ ഗുണ്ടായിസം. കോഴിക്കോട് സ്വകാര്യ ബസിൽ മറ്റൊരു...

ആ​സ​മി​ൽ ആ​ടു​ക​ളെ മോ​ഷ്ടി​ച്ചു​വെ​ന്ന് സം​ശ​യി​ച്ച് യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു

0
ദി​സ്പു​ർ: ആ​സ​മി​ലെ ദി​ബ്രു​ഗ​ഡി​ൽ ആ​ടു​ക​ളെ മോ​ഷ്ടി​ച്ചു​വെ​ന്ന് സം​ശ​യി​ച്ച് ഒ​രാ​ളെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു....

നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം

0
കൊച്ചി : നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കി...

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു

0
ബം​ഗ​ളൂ​രു : ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു....