പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് കാഴ്ചവെച്ച്‌ ക്രൂരപീഡനത്തിനിരയാക്കി ; പെണ്‍വാണിഭ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അച്ഛന്റെ സഹോദരിയുടെ നേതൃത്വത്തില്‍ പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് കാഴ്ചവെച്ച്‌ ക്രൂരപീഡനത്തിനിരയാക്കിയ പെണ്‍വാണിഭ സംഘം പോലീസ് പിടിയില്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആറംഗ പെണ്‍വാണിഭ സംഘത്തെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പോലീസ് കുടുക്കിയത്. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്തിലായിരുന്നു പീഡനം. മധുരയില്‍ നിന്നുള്ള 16 കാരിയാണ് ക്രൂര പീഡനത്തിനിരയായത്.

സംഭവത്തെക്കുറിച്ച്‌ മധുര ഡെപ്യൂട്ടി കമ്മീഷണര്‍ ശിവപ്രസാദ് പറയുന്നത് ഇങ്ങിനെ. നാലുവര്‍ഷം മുമ്പ്  പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യംകൂടി ആയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മായി അന്നലക്ഷ്മി ഏറ്റെടുത്തു. പിന്നീട് അന്നലക്ഷ്മി പെണ്‍കുട്ടിയെ വിവിധയാളുകള്‍ക്കു കാഴ്ച വെച്ചു തുടങ്ങി. കൂടുതല്‍ പണം ലക്ഷ്യം വെച്ച് പിന്നീട് പ്രദേശത്തെ ലൈംഗികതൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിച്ചു.

പണവും മൊബൈല്‍ ഫോണുകളും നല്‍കി പെണ്‍കുട്ടിയെ പാട്ടിലാക്കിയ സംഘം പിന്നീട് ലോറിത്താവളങ്ങളിലടക്കം ആംബുലന്‍സില്‍ എത്തിച്ച് ഇടപാടുകള്‍ നടത്തി . തുടര്‍ന്ന് സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി. ഇവരും ഇടപാടുകാര്‍ക്കായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. സംഘത്തില്‍പെട്ട ഡ്രൈവര്‍ ചിന്നതമ്പി എന്നയാള്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു ശേഷം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടരമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...