നെയ്യാറ്റിന്‍കര നഗരസഭാ യോഗത്തില്‍ കയ്യാങ്കളി ; പ്രതിപക്ഷ നേതാവിന്റെ തലപൊട്ടി ; ചെയര്‍പേഴ്സന്റെ കണ്ണിന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കര നഗരസഭാ യോഗത്തില്‍ കയ്യാങ്കളി. നഗരസഭാ ചെയ‌ര്‍പേഴ്സണുമായുള്ള ഉന്തിലും തള്ളിലും നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വീണ് പ്രതിപക്ഷ നേതാവ് ലളിതാ സോളമന്റെ തലപൊട്ടി. കൈയ്യാങ്കളിയ്ക്കിടെ കൈ തട്ടി ചെയര്‍പേഴ്സണ്‍ ഡബ്ള്യു. ആര്‍ ഹീബയുടെ ശസ്ത്രക്രിയ കഴിഞ്ഞ കണ്ണിന് പരിക്കേറ്റു. ഇരുവരെയും ആദ്യം നെയ്യാറ്റിന്‍കര ഗവ. ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഴിമതി ആരോപിച്ച്‌ നെയ്യാറ്റിന്‍കര നഗരസഭയ്ക്ക് മുന്നില്‍ കഴിഞ്ഞ നാല് ദിവസമായി കോണ്‍ഗ്രസ് റിലേ സത്യാഗ്രഹം നടത്തി വരികയാണ്. ഇന്ന് ലേലമുള്‍പ്പെടെ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സില്‍ വിളിച്ചു  ചേര്‍‌ത്തിരുന്നു. കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ സത്യാഗ്രഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൗണ്‍സിലില്‍ ച‌ര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ലളിതാ സോളമന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അജണ്ടയിലില്ലാത്ത വിഷയങ്ങള്‍ ച‌ര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് ചെയര്‍ പേഴ്സണ്‍ അറിയിച്ചതാണ് വാക്കേറ്റത്തിനും ഉന്തിനും തള്ളിനും ഇടയാക്കിയത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...