കുവൈറ്റ്‌ – മനാമ ദുരന്തം ഒഐസിസി സ്മൃതി ജ്വാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ : കുവൈറ്റിലെ എൻ ബി ടി സി സ്റ്റാഫ് അക്കോമഡേഷനിലും മനാമ ഓൾഡ് സൂക്കിലും ഉണ്ടായ അഗ്നിബാധയിൽ മരണപെട്ട ആളുകളുടെ അനുസ്മരിക്കുന്നതിന് വേണ്ടി ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ജ്വാല സംഘടിപ്പിച്ചു. ഒഐസിസി ദേശീയ കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ ജ്വാലയിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. അപകടത്തിൽ മരണപെട്ട കുടുംബങ്ങൾക്കും തൊഴിലും സ്ഥാപനങ്ങളും നഷ്ടപെട്ട ആളുകൾക്കും ന്യായമായ സാമ്പത്തിക സഹായവും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ട പിന്തുണയും സഹായവും അധികാരികളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവണം എന്നും കാലാവസ്ഥയിൽ ഉണ്ടായ വ്യത്യാസം മൂലം ഇനിയുള്ള മാസങ്ങളിൽ ചൂട് വർധിക്കാൻ ഉള്ള സാഹചര്യം മനസിലാക്കി ലേബർ ക്യാമ്പുകളിലും മറ്റ് താമസ സ്ഥലങ്ങളിലും എടുക്കേണ്ട മുൻ കരുതലുകൾ സംബന്ധിച്ച ബോധവത്കരണ ക്‌ളാസുകൾ അധികാരികളുടെയും പ്രവാസിസംഘടനകളുടെയും നേതൃത്വത്തിൽ നടത്തണം എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം നടുവണ്ണൂർ, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ്‌മാരായ ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ, വിഷ്ണു കലഞ്ഞൂർ, ഒഐസിസി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, ജോയ് ചുനക്കര, മോഹൻ കുമാർ നൂറനാട്, ജലീൽ മുല്ലപ്പള്ളി, അലക്സ്‌ മഠത്തിൽ, ശ്രീജിത്ത്‌ പാനായി, രഞ്ജിത്ത് പടിക്കൽ, ബൈജു ചെന്നിത്തല, ഷിബു ബഷീർ, നിജിൽ രമേശ്‌ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...