ദേശീയ പൗരത്വ നിയമo : ജാമിയ മിലയ സമരത്തിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ജാമിയ മിലയ സര്‍വ്വകലാശാലയില്‍ നടന്ന സമരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായെന്ന് ദേശീയ മഹിളാസംഘം (എന്‍എഫ്‌ഐഡബ്ല്യു) റിപ്പോര്‍ട്ട്.

ഫെബ്രുവരി പത്തിന് നടന്ന ആക്രണത്തിന് ഇരയായവരുടെയും അവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആക്ടിവിസ്റ്റുകളുടെയും നിയമ വിദഗ്ധരുടെയും പക്കല്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എന്‍എഫ്‌ഐഡബ്ല്യു വ്യക്തമാക്കി. 15നും 60നും ഇടയില്‍ പ്രായമുള്ള 70പേര്‍ അക്രമത്തിന് വിധേയരായി. 30 പുരുഷന്‍മാര്‍ക്കും 15 സ്ത്രീകള്‍ക്കും മാരമായി പരിക്കേറ്റു. വാരിയെല്ലുകളും കണങ്കാലും തകര്‍ന്നവരെയാണ് തങ്ങള്‍ ഏറ്റവുംകൂടുതല്‍ ചികിത്സിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിന് എതിരെ ഗുരുതര ആരോപണങ്ങളാണ് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകള്‍ക്ക് നേരെ പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ചു. പോലീസ് മാറിടങ്ങളില്‍ പിടിച്ചു. ബൂട്ടുകൊണ്ട് ചവിട്ടിയരച്ചു. സ്വകാര്യ ഭാഗങ്ങളിലേക്ക് ലാത്തി കുത്തിയിറക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുരുഷന്‍മാരുടെ കാല്‍ തല്ലിയൊടിച്ച ശേഷം കണ്ണില്‍ എരിവുള്ള ദ്രാവകങ്ങള്‍ സ്പ്രേ ചെയ്തു. സ്ത്രീകളെ ആദ്യം ദ്രാവകങ്ങള്‍ സ്പ്രേ ചെയ്തതിന് ശേഷമാണ് ആക്രമിച്ചത്. ലൈംഗികമായി അതിക്രമിക്കുകയും ചെയ്തു- വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ സംഘടന പറയുന്നു. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...