പത്തനംതിട്ട: കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പ്രതിഷേധ ധർണ നടത്തി. ഗാന്ധി സ്ക്വയറിനു സമീപം നടത്തിയ ധർണ്ണ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനംചെയ്തു.
പെട്രോൾ, ഡീസൽ, പാചകവാതക വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാനത്തു നടക്കുന്ന കരാർ കൺസൾട്ടൻസി നിയമനങ്ങക്കെതിരെയും, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്നെയും പി.എസ്.സിയെയും നോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെയുമായിരുന്നു പ്രതിഷേധ സമരം.
ജില്ലാ പ്രസിഡണ്ട് സുരേഷ് കുഴിവേലിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി എസ് വിനോദ് കുമാർ, ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്, ഷിബു മണ്ണടി , ബിജു സാമുവേൽ,
അൽമർ ഹുസൈൻ, ഷൈനു ശാമുവേൽ, യു അനില, ബി പ്രശാന്ത് കുമാർ, ഷമീo ഖാൻ, പി എസ് മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.