ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ 103 താമസക്കാര്‍ക്ക് കോവിഡ് ; കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ 103 താമസക്കാര്‍ക്ക് കോവിഡ്. കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

എസ്‌എന്‍എന്‍ രാജ് ലേക്ക് വ്യൂ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ്  വിവാഹവാര്‍ഷികത്തോടനുബന്ധിച്ച്‌ കോംപ്ലക്‌സില്‍ രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ്  നിരവധി കേസുകള്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് വിപുലമായ തോതില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. വിവിധ ഘട്ടങ്ങളിലായി 1190 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിലാണ് 103 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മാത്രം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...