പത്തനംതിട്ട : റവന്യൂ വകുപ്പിൽ പുതുതായി നിയമിച്ച 25 ക്ലാർക്കുമാരുടെ നിയമന ഉത്തരവ് അയക്കുന്നതിൽ അട്ടിമറി നടത്തി സ്വന്തക്കാർക്ക് മാത്രം ജോലിയിൽ പ്രവേശിക്കുന്ന തരത്തിൽ നടപടി സ്വീകരിച്ചതിനെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ ഈ വിഷയത്തിൽ എൻക്വയറി കമ്മിറ്റിയെ നിയമിച്ചതായി അറിയിച്ചു.
ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഉപരോധ സമരം സെറ്റോ ചെയർമാൻ പി.എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ബിജു ശാമുവേൽ , തുളസീ രാധ , തട്ടയിൽ ഹരികുമാർ, ഷെമിം ഖാൻ , അബു കോശി,വിഷ്ണു സലിം കുമാർ, ഡി. ഗീത, വിനോദ് മിത്രപുരം, പിക്കു വി സൈമൺ, അനിൽ കുമാർ, ദിലീപ് ഖാൻ ,ജീഷ്ണു , അനു കെ അനിൽ, നൗഫൽ ഖാൻ എന്നിവർ പ്രസംഗിച്ചു.