ചുങ്കപ്പാറയിലെ അർജന്റീന ഫാൻസ് അസോസിയേഷൻ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ലോകം ഫുട്ബോളിന്റെ ആവേശത്തിൽ ആറാടുമ്പോൾ തങ്ങളുടെ ടീമിലെ താരങ്ങളുടെ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ച് ആഘോഷത്തിൽ മതിമറക്കുകയാണ് ഫുട് ബോൾ പ്രേമികൾ. ചുങ്കപ്പാറയിലെ അർജന്റീന ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മധ്യ തിരുവിതാംകൂറിലെ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. 60 അടി ഉയരവും ആറ് അടി വീതിയുമുളള ഫ്ലക്സ് ബോർഡ് ടൗണിലൂടെ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായി എത്തിച്ച് ചുങ്കപ്പാറ – ചാലാപ്പള്ളി റോഡിൽ സി.എം എസ് എൽ.പി സ്കൂളിന് മുൻ വശത്ത് ക്രെയിൻ ഉപയോഗിച്ചാണ് സ്ഥാപിച്ചത്.

ഫ്ലക്സ് സ്ഥാപിച്ച സമീപത്തെ വിടിന്റെ പെയിന്റും നിലയും വെള്ളയുമാക്കി. ടീമിന്റെ കൂറ്റൻ ഫ്ലക്സ് കാണാൻ എത്തുന്നത് നിരവധി ഫുട്ബോൾ പ്രേമികളാണ്. പ്രൊജക്ടർ ഉപയോഗിച്ച് കളിയും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൈയടിച്ചാൽ മതി കളി എന്താണെന്ന് കാണിച്ചു തരാമെന്നാണ് ഫാൻസ് അസോസിയേഷൻ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...

സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു : അടൂര്‍ ബൈപ്പാസ് ഇരുട്ടില്‍

0
അടൂര്‍ : എം.സി റോഡിലെ അടൂര്‍ ബൈപ്പാസില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തത് വാഹനയാത്ര...