ദേശീയപാത 66 തകർച്ച ; കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ഗഡ്കരിയെ നേരിൽ കണ്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ദേശീയപാത 66 ൽ കൂരിയാട് ഭാഗത്ത് ഉണ്ടായ തകർച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീർ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നൽകി. നിർമാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിർമാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസിലാക്കുന്നതെന്ന് എം.പി മന്ത്രിയോട് പറഞ്ഞു. ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല. ദേശീയ പാത 66ന്റെ നിർമാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരിക്കയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിർമാണം ആവശ്യമാണെന്നും മൺസൂൺ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും എം.പി ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്നങ്ങൾ ജനപ്രതിനിധികൾ ഉൾപ്പെടെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നാലും ആവശ്യമായ നടപടികൾ സ്വീകരിക്കാതെ അവഗണിക്കുകയാണ് പതിവ്. നിർമാണത്തിൽ പാകപ്പിഴ ഉണ്ടെങ്കിൽ കൃത്യമായ പരിശോധന നടത്തി ഉത്തരവാദികളായ കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് എം.പി ആവശ്യപ്പെട്ടു.ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കരാർ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.പിയെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...