ദേശീയപാതാ വികസന പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയപാതാ വികസന പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു. ദേശീയപാതാ വികസന പുരോഗതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രേഖകള്‍ പരിശോധിക്കാന്‍ അദാലത്തുകള്‍ നടത്തി ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. ഇതിന്റെ പുരോഗതി ആഴ്ച തോറും കലക്ടര്‍മാര്‍ വിലയിരുത്തണം. ഏറ്റെടുത്തു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. മറ്റ് വകുപ്പുകള്‍ ആവശ്യമായ അനുമതികള്‍ വേഗതയില്‍ നല്‍കണം. രാത്രി ജോലികള്‍ക്ക് തടസ്സമുണ്ടാകില്ല.

റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി യുടെ നേതൃത്വത്തില്‍ പദ്ധതി അവലോകനം നടത്തണം. പൊതു മരാമത്ത്, റവന്യൂ വകുപ്പ് മന്ത്രിമാര്‍ നിശ്ചിത ഇടവേളകളില്‍ പുരോഗതി വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, എന്‍ എച്ച്‌ എ ഐ റീജിണല്‍ ഓഫീസര്‍ ബി.എല്‍ മീണ, തുടങ്ങിയവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...