ഉന്നത നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ട സംഘത്തിലെ 20 കാരന്‍ എന്‍ഐഎയുടെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ട്രിച്ചി : രാജ്യത്തെ ഉന്നത ഹൈന്ദവ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട സംഘത്തിലെ 20 കാരൻ എൻഐഎയുടെ പിടിയിൽ. കോയമ്പത്തൂർ മലക്കടൈ സ്വദേശിയായ മുഹമ്മദ് ആഷിഖിനെ മയിലാടുതുറൈയ്ക്ക് സമീപം നീഡൂരിലുള്ള കോഴിയിറച്ചി വിൽക്കുന്ന കടയിൽ നിന്നാണ് കഴിഞ്ഞ ദിവസം എൻഐഎ ഉദ്യോഗസ്ഥർ പിടികൂടിയത്.

ഐ.എസ് ബന്ധമുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതിനായി ലോക്കൽ പോലീസ് എൻഎഐ സംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകി. ആറുമാസമായി നീഡൂരിൽ താമസിച്ച്‌ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ആഷിഖ്. ഇയാളെ ചെന്നൈയിലെ പൂനമല്ലീ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. 2018 ഒക്ടോബർ 30ന് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതിയാണ് ആഷിഖ് എന്ന് പോലീസ് അറിയിച്ചു.

ഭീകരസംഘടനയായ ഐഎസിനോട് ആഭിമുഖ്യം പുലർത്തുന്ന സംഘത്തിന് രൂപം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ഏഴുപേരിൽ ഒരാളാണ് ഈ യുവാവ് എന്ന് എൻഐഎ അറിയിച്ചു. ഹൈന്ദവ നേതാക്കളെ കൊലപ്പെടുത്തുന്നത് വഴി കലാപം ഉണ്ടാക്കുകയും തുടർന്ന് രാജ്യത്തെ മതസൗഹാർദം തകർക്കുന്നതിനും ഇവർ ലക്ഷ്യമിട്ടിരുന്നതായും എൻഐഎ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...