കൊല്‍ക്കത്ത: ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ഒന്‍പത് അല്‍ഖ്വയ്ദ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും മറ്റൊരു അല്‍-ക്വയ്ദ പ്രവര്‍ത്തകനെ കൂടി എന്‍ഐഎ പിടികൂടി.
എന്‍ഐഎയും വെസ്റ്റ് ബെംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മുര്‍ഷിദാബാദ് നിവാസിയായ സമീം അന്‍സാരിയെയാണ് അറസ്റ്റ് ചെയ്തത്. സിജെഎം മുര്‍ഷിദാബാദ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സമീം അന്‍സാരിയെ ഇനി ന്യൂഡല്‍ഹിയിലെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ 11 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആണ് നേരത്തെ ഒന്‍പത് തീവ്രവാദികള്‍ പിടിയിലായത്. കേരളത്തില്‍ നിന്നും മൂന്നും ബംഗാളില്‍ നിന്ന് ആറുപേരുമാണ് പിടിയിലായത്.