Sunday, July 6, 2025 11:52 am

ദാവൂദ് ഇബ്രാഹിം സംഘത്തിലെ രണ്ടുപേരെ എൻഐഎ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഗുണ്ടാ നേതാവ് ഛോട്ടാ ഷക്കീലിന്റെ അനുയായികളാണ് പിടിയിലായത്. 4 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ആരിഫ് അബൂബക്കർ ഷെയ്ഖ് (59), ഷബീർ അബൂബക്കർ ഷെയ്ഖ് (51) എന്നിവരുടെ അറസ്റ്റ് ഇന്നലെയാണ് എൻഐഎ രേഖപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികൾ മുംബൈയിലെ അന്ധേരി (പടിഞ്ഞാറ്) സ്വദേശികളാണ്. ഇവരെ വെള്ളിയാഴ്ച എൻഐഎ കോടതിയിൽ ഹാജരാക്കും. മുംബൈയിലും മീരാ ഭയന്ദറിലും 29 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുകയും 21 പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

ആയുധക്കടത്ത്, മയക്കുമരുന്ന്-ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ കറൻസി പ്രചാരം, തീവ്രവാദ ഫണ്ടിംഗ് എന്നിവയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഫെബ്രുവരിയിൽ ഇബ്രാഹിം, സഹോദരൻ അനീസ്, ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്നിവർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ പാകിസ്ഥാനിൽ നിന്ന് അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ പ്രവർത്തിപ്പിക്കുന്ന ഷക്കീലിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലവിൽ കേസിലെ അന്വേഷണം പൂർത്തിയായെന്നും സർക്കാരിനെ വിശ്വാസമെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു

0
പേരൂർക്കട : തനിക്കെതിരെ വ്യാജ മോഷണക്കുറ്റം ഏൽപ്പിച്ച വീടുടമയെയും കുടുംബത്തെയും പോലീസുകാരെയും...

ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ ക്ഷണപ്രകാരം

0
തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ...

വന്യജീവി – തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര നിയമസഭാ സമ്മേളനം വിളിക്കണമെന്ന്...

0
തിരുവനന്തപുരം : വന്യജീവി - തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍...

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്ക് ഇന്ന് തൊണ്ണൂറാം ജന്മദിനം

0
ടിബറ്റ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്....