ചോദ്യം ചെയ്യല്‍ പുറത്തറിയാതിരിക്കാന്‍ ഉപാധികളുമായി ജലീല്‍ , തള്ളി എന്‍.ഐ.എ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്‍ മറച്ചുവെയ്ക്കാന്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയ ശ്രമങ്ങള്‍ പരാജയം. ചോദ്യം ചെയ്യല്‍ പുറത്തറിയാതിരിക്കാന്‍ എന്‍.ഐ.എയ്ക്കു മുമ്പാകെ ജലീല്‍ രണ്ട് നിബന്ധനകള്‍ വെച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ചോദ്യം ചെയ്യല്‍ ഓണ്‍ലൈനില്‍ ആക്കണം, ചോദ്യം ചെയ്യല്‍ രാത്രിയില്‍ വേണം എന്നീ ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് രണ്ടും എന്‍.ഐ.എ നിഷേധിച്ചു. ഇതോടെയാണ് ആറു മണിയോടെ നേരിട്ട് എന്‍.ഐ.എ ഓഫീസില്‍ എത്തിയത്.

അതിനിടെ മന്ത്രി എന്‍.ഐ.എ ഓഫീസില്‍ എത്തുന്നതും അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തുന്നതും തടയാന്‍ പോലീസ് നീക്കം നടത്തി. എന്‍.ഐ.എ ഓഫീസിനു മുന്‍വശത്തുള്ള റോഡിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ഇത് തടയാന്‍ പോലീസ് വാഹനം എന്‍.ഐ.എ ഓഫീസിനു കൊണ്ടുവന്ന് പാര്‍ക്ക് ചെയ്തു. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് വാഹനങ്ങള്‍ മാറ്റിയത്. ഡി.സി.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എന്‍.ഐ.എ ഓഫീസിന് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നു പുലര്‍ച്ചെ ആറുമണിയോടെയാണ് മന്ത്രി കടവന്ത്രയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. ആലുവ മുന്‍ എം.എല്‍.എ എ.എം യൂസഫിന്റെ കാറിലായിരുന്നു മന്ത്രി എത്തിയത്. അര്‍ദ്ധരാത്രി 12 മണിയോടെ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട മന്ത്രി കളമശേരിയിലെ റസ്റ്റ് ഹൗസില്‍ മന്ത്രിവാഹനം പാര്‍ക്ക് ചെയ്ത ശേഷമായിരുന്നു സ്വകാര്യ കാറില്‍ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് കാര്‍ ആവശ്യപ്പെട്ട് മന്ത്രി വിളിച്ചതെന്ന് എ.എം യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 4.30 ഓടെ കാറും ഡ്രൈവറും വേണമെന്നായിരുന്നു ആവശ്യം. മന്ത്രി ചോദിച്ചതുകൊണ്ട് വിട്ടുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. യൂസഫിന്റെ കാറില്‍ 5.55 ഓടെ എന്‍.ഐ.എ ഓഫീസില്‍ എത്തിയ മന്ത്രി ഓഫീസിനുള്ളിലേക്ക് വേഗത്തില്‍ കയറിപ്പോകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...