മനപ്പൂർവം അക്രമം സൃഷ്ടിക്കുന്നു ; പഞ്ചാബിലും ഹരിയാനയിലും ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിനെതിരെ എന്‍ഐഎ പരിശോധന

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പഞ്ചാബിലും ഹരിയാനയിലും എന്‍ഐഎ പരിശോധന. പത്ത് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. നിരോധിത ഭീകര സംഘടനയായ ഖാലിസ്താന്‍ ടൈഗര്‍ ഫോഴ്‌സിനായാണ് പരിശോധന. പഞ്ചാബില്‍ ഒമ്പതിടത്തും ഹരിയാനയില്‍ ഒരിടത്തുമാണ് പരിശോധന. നിരോധിത സംഘടനയ്ക്കു വേണ്ടി ഫണ്ട് സമാഹരണം, അതിര്‍ത്തി കടന്നുള്ള ആയുധക്കടത്ത്, സ്‌ഫോടന വസ്തുക്കളുടെ കടത്ത് എന്നിവയ്ക്ക് ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയാണ് നടപടി. ഇവർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് എൻഐഎ വൃത്തങ്ങൾ പറയുന്നു.

സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 20ന് എന്‍ഐഎ സ്വമേധയ കേസെടുത്തിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡും യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ എന്‍ഐഎ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കാനഡ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ആര്‍ഷ ദല്ല എന്നയാളുടെ കൂട്ടാളികളായ അമൃത്പാല്‍ സിംഗ് എന്ന അമ്മി, അമൃത്ക് സിംഗ് എന്നിവരാണ് മേയ് 19ന് പിടിയിലായത്. ഫിലിപ്പീല്‍സില്‍ നിന്ന് ഡല്‍ഹിയില വിമാനമിറങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഇരുവരും പഞ്ചാബ് സ്വദേശികളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...