യു.എ.ഇ നാടുകടത്തിയ കാസര്‍ഗോഡ് സ്വദേശികളെ ചോദ്യം ചെയ്ത് എന്‍.ഐ.എ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : യു.എ.ഇയില്‍നിന്ന് നാടുകടത്തിയ മലയാളികളെ എന്‍.ഐ.എ. ചോദ്യംചെയ്തു. കാസര്‍കോട് തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളായ ഏഴ് പേരെയാണ് എന്‍.ഐ.എ. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഇവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും പിടിച്ചെടുത്തു. ഐ.എസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് യു.എ.ഇ.യില്‍ അറസ്റ്റിലായ ഏഴ് പേരെയാണ് എന്‍.ഐ.എ. സംഘം ചോദ്യം ചെയ്യാനായി വിളിച്ചിപ്പത്.

യു.എ.ഇ.യില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഇവരെ കഴിഞ്ഞ ഒക്ടോബറില്‍ നാടുകടത്തിയിരുന്നു. തുടര്‍ന്ന് പോലീസും ഇന്റലിജന്‍സും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് എന്‍.ഐ.എ.യും ഇവരെ ചോദ്യം ചെയ്തത്. കൊച്ചിയിലെ എന്‍.ഐ.എ. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു എന്‍.ഐ.എയുടെ ചോദ്യംചെയ്യല്‍. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...