മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ മിന്നല്‍ പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

തേനി : ജില്ലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ മിന്നല്‍ പരിശോധന നടത്തി. വയനാട്ടില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ പെരിയകുളത്തിന് സമീപമുള്ള അണ്ണാനഗറിലെ വീട്ടിലും മാവോയിസ്റ്റ് കാര്‍ത്തി (37)ക്കിന്റെ ഉത്തമ പാളയത്തെ വീട്ടിലുമാണ് പരിശോധന നടന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വേല്‍മുരുകന്റെ വീട്ടില്‍ പുറത്തുനിന്ന് ആരൊക്കെ വന്നു പോയത് എന്നതടക്കം ബന്ധുക്കളോട് ചോദിച്ച്‌ മനസിലാക്കി. വീട്ടില്‍ പരിശോധനയും നടത്തി. മാവോയിസ്റ്റ് കാര്‍ത്തികിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഈ സമയം ഇയാളുടെ ബന്ധുക്കള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. മാസങ്ങളായി കാര്‍ത്തികിന് വീടുമായി ബന്ധമില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും അവര്‍ മൊഴി നല്‍കി.

തുടര്‍ന്ന് അധികൃതര്‍ വീട്ടില്‍ തിരച്ചില്‍ നടത്തി. കാര്‍ത്തിക് മാവോയിസ്റ്റുകളുമായി സോഷ്യല്‍ മീഡിയാ വഴി ബന്ധപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തിലാണ് റെയ്ഡ് നടന്നതെന്ന് പറയപ്പെടുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ ഉച്ചവരെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...