തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ എന്‍.ഐ.എ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് തിങ്കളാഴ്ച രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. മലപ്പുറം ചേളാരിയില്‍ പി.എഫ്.ഐ ഏരിയാ നേതാവിന്റെ വീട്ടിലും കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലും റെയ്ഡ് നടന്നു. ഐ.എസ്.ഐ.എസ് കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് പ്രാഥമിക വിവരം.
കണ്ണൂര്‍ താണയില്‍ വാഴയില്‍ അസീസ് എന്നയാളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വാഴയില്‍ അസീസ് എന്നയാളുടെ മക്കളുടെ പേരിലുള്ള വീടാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൂന്ന് വീടുകളാണ് ഒരു കോംപൗണ്ടിലുള്ളത്. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് പരിശോധന നടത്തുന്നത്.