പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡൽഹി : രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ സഹായിച്ച രണ്ട് പേരെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഇവരെ എൻഐഎ വിശദമായി ചോദ്യം ചെയ്യും. പാകിസ്താൻ പൗരന്മാരായ മൂന്ന് ലഷ്കർ തൊയ്ബ ഭീകരനാണ് ആക്രമണം നടത്തിയത് എന്നാണ് ഇരുവരും നൽകിയ മൊഴി. ഏപ്രിൽ 22ന് നിരപരാധികളായ 26പേരുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിലെ എൻഐഎ അന്വേഷണത്തിലാണ് വഴിതിരിവ്. ഭീകരർക്ക് സഹായം നൽകിയ പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരെയാണ് എൻഐഎ കഴിഞ്ഞ ദിവസം പിടികൂടിയത്.

യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് മുൻപ് പർവേസും ബാഷിറും ബൈസരൺ താഴ്വരയിലെ ഹിൽ പാർക്കിലെ താത്ക്കാലിക കുടിലിൽ ഭീകരർക്ക് താമസ സൗകാര്യം ഒരുക്കിയാതായി കണ്ടെത്തി. ഭീകരർക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവർ നൽകിയതായും അന്വേഷണസംഘം കണ്ടെത്തി. എൻഐഎയുടെ ചോദ്യംചെയ്യലിൽ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെയും വിവരങ്ങൾ ഇവർ കൈമാറിയതായും അന്വേഷണ ഏജൻസി അറിയിച്ചു. ആക്രമണം നടത്തി ഭീകരർ പാകിസ്താനിലേക്ക് തിരിച്ചുകടന്നതായും സൂചനകൾ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...