സമരത്തിൽ പങ്കെടുക്കുന്ന കര്‍ഷക സംഘടനാ നേതാവിന് എന്‍.ഐ.എയുടെ സമന്‍സ് ; ഞായറാഴ്ച ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷക സംഘടനാ നേതാവിന് സമന്‍സ് അയച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.). ലോക് ഭലായി ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി(എല്‍.ബി.ഐ.ഡബ്ല്യൂ.എസ്.) അധ്യക്ഷന്‍ ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് എന്‍.ഐ.എ. സമന്‍സ് അയച്ചിരിക്കുന്നത്. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സംഘടനകളിലൊന്നാണ് എല്‍.ബി.ഐ.ഡബ്ല്യൂ.എസ്.
നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്(എസ്.എഫ്.ജെ.)യുടെ നേതാക്കളില്‍ ഒരാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബല്‍ദേവിന് സമന്‍സ് അയച്ചിരിക്കുന്നത്.

ഞായറാഴ്ച(ജനുവരി 17)യാണ് ബല്‍ദേവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ സാക്ഷിയായാണ് ബല്‍ദേവിനെ വിളിപ്പിച്ചിരിക്കുന്നതെന്ന് എന്‍.ഐ.എ. വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഖലിസ്ഥാനി സംഘടനകള്‍ക്കെതിരെയും അവര്‍ ഇന്ത്യയിലെ നിരവധി സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കിയതിനെ കുറിച്ചുമാണ് എന്‍.ഐ.എയുടെ അന്വേഷണം നടക്കുന്നത്. ഇത്തരത്തില്‍ ധനസഹായം സ്വീകരിച്ച സന്നദ്ധ സംഘടനകളുടെ പട്ടിക എന്‍.ഐ.എ. തയ്യാറാക്കിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

എസ്.എഫ്.ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകള്‍ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കി ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് എന്‍.ഐ.എ. വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങള്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യു.കെ. എന്നിവിടങ്ങളിലെ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡിസംബര്‍ 12-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എ., ഇ.ഡി., ആദായനികുതി വകുപ്പ്, സി.ബി.ഐ., എഫ്.സി.ആര്‍.എ. വിഭാഗം എന്നിവരുടെ യോഗം വിളിച്ചിരുന്നുവെന്നാണ് വിവരം. എസ്.എഫ്.ജെ., ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ ടൈഗേഴ്‌സ് ഫോഴ്‌സ് തുടങ്ങിയ സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...