പാലാ : സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട നിഥിനയുടെ സംസ്‌കാരം ബന്ധു വീട്ടുവളപ്പില്‍ നടക്കും. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കല്‍ ബിന്ദുവിന്റെ ഏക മകളാണ് നിഥിന. അച്ഛനും അമ്മയും ഏറെനാളായി അകന്നു കഴിയുകയാണ്. ജോലിയ്ക്ക് പോവുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച് പഠനവും മറ്റ് ചെലവുകളും നോക്കി കഷ്ടപ്പെട്ടാണ് മകളെ ‘അമ്മ വളർത്തിയത്. നിഥിന കുടുബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു.
മകളുടെ പഠനവും ജോലിയും അമ്മ ഒരുപാട് സ്വപ്‌നം കണ്ടിരുന്നു. തനിക്ക് താങ്ങായി മകൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഒരു നിമിഷംകൊണ്ട് തകർന്നടിഞ്ഞത്. കഴിഞ്ഞ പ്രളയത്തില്‍ വീട് പൂര്‍ണമായും വെള്ളം കയറി നശിച്ചിരുന്നു. വ്യവസായിയായ ജോയ് ആലുക്കാസിന്റെ ഇടപെടലിലൂടെയാണ് ഇവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ചു കിട്ടിയത്.
ഒന്‍പത് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കും. ഇതിന് ശേഷം മൃതദേഹം നിതിനയുടെ സ്വദേശമായ തലയോലപറമ്പിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വയ്ക്കും. ബന്ധുവിന്റെ വീട്ടിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.