മാതാപിതാക്കളുടെ മരണവാർത്ത താങ്ങാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മാതാപിതാക്കളുടെ മരണവാർത്തയിൽ മനംനൊന്ത് ആത്മഹത്യാശ്രമവുമായി യുവാവ്. നൈജീരിയൻ യുവാവ് ഡൽഹിയിലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 37 കാരനായ യുവാവ് ഇവിടെ ജോലിക്ക് വന്നതായിരുന്നു. മാതാപിതാക്കളുടെ മരണവാർത്ത അറിഞ്ഞതും യുവാവ് വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടുകയായിരുന്നു. ഡൽഹിയിലെ നിഹാൽ വിഹാർ പ്രദേശത്താണ് സംഭവം. ആത്മഹത്യാ ശ്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാർച്ച് 18നായിരുന്നു സംഭവം. 37 കാരനായ എൻഡിനോജുവോ എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്നു കൊണ്ട് നിലവിളിച്ച ശേഷമായിരുന്നു ഇയാൾ താഴേക്ക് ചാടിയത്. ഒരാൾ അദ്ദേഹത്തെ സഹായിക്കാൻ എത്തി. യുവാവ് ഇയാളെ പിടികൂടുകയും വിടാൻ വിസമ്മതിക്കുകയും ചെയ്തു. നൈജീരിയൻ പൗരന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സഹായി ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോ കാണാം. സഹായിയെ മോചിപ്പിക്കാൻ ചുറ്റുംകൂടി ആളുകൾ യുവാവിനെ വടി കൊണ്ടും മറ്റും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. നൈജീരിയൻ പൗരനെ പിന്നീട് പൊലീസ് പിടികൂടി സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. എൻഡിനോജുവോയ്ക്ക് ചെറിയ പരിക്കുകളും കാലിന് ഒടിവുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...