ഇടുക്കി: കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ ഇടുക്കി ജില്ലയില്‍ ശനിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ഞായറാഴ്ച രാവിലെ ഏഴുമണി വരെ യാത്രാ നിരോധനം ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തി. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത് . മൂന്നാര്‍ – വട്ടവട റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. അടിമാലി – മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇവിടെ പൊലീസ് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്. അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു.
കനത്തമഴ : ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചു
RECENT NEWS
Advertisment