പത്തനംതിട്ട നഗരസഭയില്‍ രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തനം പത്തനംതിട്ട നഗരസഭയില്‍ തുടങ്ങി. രാത്രികാലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനും ശുചിമുറി മാലിന്യം ഉള്‍പ്പെടെ റോഡരികില്‍ ഒഴുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് രാത്രികാല സ്‌ക്വാഡെന്ന് നഗരസഭ അധ്യക്ഷ സിന്ധു അനില്‍ പറഞ്ഞു. വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ രണ്ട് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.

ആരോഗ്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി മോഹന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രികാല സ്‌ക്വാഡ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി 25000 രൂപയുടെ പിഴ ഈടാക്കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി വിനോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്. സതീഷ്, ഇ കെ മനോജ്, അജിത് കുമാര്‍, കാവ്യ കല, അനീന, സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...