സധൈര്യം മുന്നോട്ട് , പൊതു ഇടം എന്റേതും : ഇലന്തൂരില്‍ രാത്രി നടത്തം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : സധൈര്യം മുന്നോട്ട് പൊതു ഇടം എന്റേതും,  എന്ന സന്ദേശവുമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ശിശുവികസന ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നൂറിലേറെ വനിതകളുടെ കൂട്ടായ്മയില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. 10 പേരില്‍ താഴെയുള്ള 20 ചെറു സംഘങ്ങള്‍ വീതം വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രി 11ന് ഇലന്തൂര്‍ ജംഗ്ഷനില്‍ ഒരുമിച്ച് കൂടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം രാത്രി നടത്തം ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാടന്‍ പാട്ട്, കവിതകള്‍ എന്നിവ ആലപിച്ച് വനിതകള്‍ രാത്രി നടത്തം ആഘോഷമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍.വി.തോമസ്, എം.എസ്. സിജു എന്നിവരുടെ നാടന്‍ പാട്ട് ശ്രദ്ധേയമായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ജെ.ഇന്ദിരാദേവി, ജനപ്രതിനിധികളായ വത്സമ്മ മാത്യു, ആലീസ് രവി, സാലി തോമസ്, രമാദേവി, ജോണ്‍ വി.തോമസ്, ബിജിലി പി.ഈശോ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ്, ശിശുവികസന പദ്ധതി ഓഫീസര്‍ ഷീബാ എഡ്വേര്‍ഡ്, സ്‌കൂള്‍ കൗണ്‍സിലര്‍മാരായ മാലതി, ശാന്തി, അങ്കണവാടി പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...