കൊച്ചി : മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ എച്ച്‌എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ് കുമാര്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപെട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിര്‍മ്മിച്ച വൈറ്റ് ടോപ്പിംഗ് റോഡിലാണ് അപകടം നടന്നത്. കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും വൈറ്റ് ടോപ്പിംഗ് റോഡാണ് ഇത്. അപകടം തുടര്‍ക്കഥയായ ഈ റോഡിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കാര്‍ തലകുത്തനെ മറിഞ്ഞു ; നികേഷ് കുമാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
RECENT NEWS
Advertisment