മലയാള സിനിമയില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദം ചൂട് പിടിക്കുന്നതിനിടെ പ്രതികരണവുമായി നടി നിഖില വിമല്‍. മദ്യവും ലഹരിയാണ്. എന്നാല്‍ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുണ്ടെങ്കില്‍ അവ നിയന്ത്രിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുകയും ചോയ്സാണ്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ താന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളില്‍ ഉണ്ടായിട്ടില്ലെന്നും നിഖില വിമല്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബ് ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്നൂും നടി പറഞ്ഞു. ഇക്കാര്യങ്ങളില്‍ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനം എടുക്കേണ്ടതെന്നും നിഖില പറഞ്ഞു. അതേസമയം, സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.