നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പിവി അൻവറിനെ പരാമർശിക്കാതെയാണ് കെ.സിയുടെ വിമർശനം. ‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു’. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം. 2026 ൽ 100 ലധികം സീറ്റോടെ അധികാരത്തിലെത്തുമെന്ന എൽഡിഎഫ് സർക്കാറിന്റെ അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ ദേശീയപാത നടുവൊടിഞ്ഞ് കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്തിട്ടേ കാര്യമുള്ളൂവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണമാറ്റത്തിന്ന് യുഡിഎഫിന് മാത്രമേ കഴിയൂ. സ്വതന്ത്രന്മാർക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ല. മാധ്യമങ്ങൾ കണ്ണ് തുറന്ന് കാണണമെന്നും അദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...