നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കോവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചു കൊണ്ടാകും ഇവർക്ക് വോട്ടവകാശം വിനിയോഗിക്കാനാവുക. പ്രസ്തുത വിവരം ഇലക്ഷൻ കമ്മീഷന്റെ 2025 മേയ് 26 ലെ 52/2025/SDR/Vol.II നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പ്. ജൂൺ 23 നാണ് വോട്ടെണ്ണൽ. മെയ് 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങും. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാൾ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചത്. എൽ.ഡി. എഫ് സ്വതന്ത്ര എം. എൽ. എ ആയിരുന്ന പി.വി അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. തിരഞ്ഞെടുപ്പിന് വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്, അതുകൊണ്ടുതന്നെ പാർട്ടികൾക്ക് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ നടത്തേണ്ടിവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...