നിലമ്പൂര്‍ ഗവ.കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പഠിപ്പ് മുടക്ക് സമരം രണ്ടാം ദിവസത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പൂക്കോട്ടുംപാടം : നിലമ്പൂര്‍ ഗവ. കോളജില്‍ അടിസ്ഥാന സൗകര്യമൊരുക്കാത്തതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പഠിപ്പ് മുടക്ക് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചാണ് കോളജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഇതോടെ കോളജിന്റെ പ്രവര്‍ത്തനം പാടെ നിലച്ചു. പുതിയ അധ്യയവര്‍ഷം ആരംഭിക്കുകയും പുതിയ ബാച്ചുകള്‍ കൂടി വരുന്നതോടെ നിലവിലെ അവസ്ഥ കൂടുതല്‍ പ്രയാസത്തിലാവുമെന്ന് വിദ്യാര്‍ഥികള്‍ ആശങ്കപ്പെടുന്നു. നിലമ്പൂരില്‍നിന്ന് അമരമ്പലത്തേക്ക് കോളജ് കൊണ്ടുവരാന്‍ തിടുക്കം കൂട്ടിയ എം.എല്‍.എയും സ്ഥലം കണ്ടെത്തി നല്‍കാമെന്നേറ്റ വ്യാപാരി, പ്രവാസി സംഘടനകളും ഇപ്പോള്‍ കോളജിന്റെ ദുരവസ്ഥയെ കുറിച്ച്‌ അന്വേഷിക്കുന്നുപോലുമില്ല.

കോളജ് ഇപ്പോള്‍ കാളികാവ് റോഡിന് സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ പീടികമുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. സെമസ്റ്റര്‍ പരീക്ഷ വരാനിരിക്കെ പാഠഭാഗങ്ങള്‍ എടുത്തുതീര്‍ക്കേണ്ട സമയത്താണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങുന്നത്. പൂക്കോട്ടുംപാടത്തെ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോളജിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍ പോലുമായിട്ടില്ല. ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താനോ താല്‍ക്കാലിക കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനോ കോളജ് ബഹുജന കര്‍മസമിതിക്കോ എം.എല്‍.എല്‍ക്കോ സാധിച്ചിട്ടില്ല.

സ്ഥലപരിമിതി കാരണം കോളജിന് വിവിധ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്ന പരാതിയും വിദ്യാര്‍ഥികള്‍ക്കുണ്ട്. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സമരത്തിന് വിദ്യാര്‍ഥികളായ കൈനോട്ട് ആഖിഫ്, എം.കെ. ഫിദ, കെ.പ്രീതിക, കെ.സിനാന്‍, ജുമാന, അനുനന്ദന, കെ.പി ഐശ്വര്യ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...