മെട്രോയുടെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വിടുകള്‍ക്ക് നീകുതി കൂട്ടുന്നു ; സ്ഥലം വിട്ടുകൊടുത്തവര്‍ ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാര്‍ട്ടി നേതാക്കന്‍മാര്‍ക്ക് അടിച്ചുപൊളിക്കാന്‍ പണം കണ്ടെത്താന്‍ സര്‍ക്കാരിന്റെ പുതിയ ഉടായിപ്പ് മെട്രോയുടെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വിടുകള്‍ക്ക് നീകുതി കൂട്ടുന്നു. മെട്രോ ലൈന്‍ വന്നത് ആളുകളുടെ തെറ്റുകാരണമല്ല. അവര്‍ സ്ഥലം വിട്ടു കൊടുത്ത് മെട്രോ വന്നു. അതിന് ഇരുവശവും നിരവധി പേര്‍ താമസിക്കുന്നുമുണ്ട്. അനുദിനം കാലിയാകുന്ന ഖജനാവിലേക്ക് എന്തെങ്കിലും എത്തിക്കാനുള്ള നീക്കമാണ് കൊച്ചി മെട്രോയുടെ സമീപത്ത് താമസിക്കുന്നവരെ പിഴിയുന്നതില്‍ നിന്ന് പിണറായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കൊച്ചി മെട്രോ ലൈനിന് ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുള്ള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മിഷണറുടെ നിര്‍ദ്ദേശം സംബന്ധിച്ചു വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്‌എന്‍ ജംക്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂരത്തേക്കാണ് ആഡംബര നികുതിയില്‍ വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്.

നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണു ആഡംബര നികുതി. പരിഷ്‌കരിച്ച നികുതി അനുസരിച്ച്‌ 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കു എല്ലാ വര്‍ഷവും 5,000 രൂപ വീതം ആഡംബര നികുതി നല്‍കണം. ഈ നികുതിയിലേക്ക് കൊച്ചി മെട്രോയുടെ ഇരുവശത്തുമുള്ളവരെ കൊണ്ടു വരാനാണ് പദ്ധതി.

464 ചതുരശ്ര മീറ്റര്‍ മുതല്‍ 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവില്‍ ആഡംബര നികുതി. കണയന്നൂര്‍ താലൂക്കില്‍ 21 വില്ലേജുകളിലായി ആഡംബര നികുതി നല്‍കേണ്ട 5,000 വീടുകളുണ്ട്. എറണാകുളം വില്ലേജില്‍ 450 വീടുകളും എളംകുളം വില്ലേജില്‍ 675 വീടുകളുമുണ്ട്. ഈ ഭീമമായ നികുതിയാണ് കൊച്ചി മെട്രോയ്ക്ക് ഇരുവശവും ഉള്ളവരില്‍ നിന്നും പരിക്കാനുള്ള നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...