രഹസ്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച വന്‍ റേഷനരി ശേഖരം സിവില്‍ സപ്ലൈസ് വിഭാഗം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : രഹസ്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച വന്‍ റേഷനരി ശേഖരം സിവില്‍ സപ്ലൈസ് വിഭാഗം പിടികൂടി. സിവില്‍ സപ്ലൈസ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. കൊല്ലം മണലില്‍ ക്ഷേത്രത്തിന് സമീപം അനേഴ്ത്ത് മുക്കിന് സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് ചാക്കുകള്‍ കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്ന് 248 ഉം, വിതരണത്തിന് കൊണ്ടുപോകാനുള്ള ലോറിയില്‍ നിന്ന് 50 ചാക്കുകളുമാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വിവിധ റേഷന്‍ കടകളില്‍ നിന്ന് കടത്തിയ ചാക്കരിയും വീടുകളിലേക്ക് വാങ്ങി കൊണ്ടുപോകുന്ന റേഷനരിയുമായിരുന്നു സൂക്ഷിച്ചിരുന്നത്.

പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റി വിവിധ ബ്രാന്‍ഡുകളില്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് കച്ചവടത്തിനായി കടത്തിവിടാനായിരുന്നു നീക്കം. ചാക്കുകളില്‍ മയൂരി ബ്രാന്‍ഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ റേഷന്‍ ചാക്കുകളില്‍ നിന്നും പ്ലാസ്റ്റിക്ക് ചാക്കുകളിലേക്ക് അരി മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. റേഷനരി സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സംഭവത്തില്‍ അവശ്യ സാധന നിയമപ്രകാരം കേസെടുത്തു. ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ എറണാകുളം, പെരുമ്പാവൂര്‍ മേഖലയിലേക്കാണ് അരി കടത്തിവിടുന്നതെന്ന് കണ്ടെത്തി. ഇതിനായി മാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി ജില്ല സപ്ലൈ ഓഫിസര്‍ മോഹന്‍ കുമാര്‍ പറഞ്ഞു. ഇതിന് മുന്‍പും ഈ ഭാഗത്തുനിന്നും റേഷന്‍ സാധനങ്ങള്‍ പിടികൂടിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത റേഷന്‍ ചാക്കില്‍ സിവില്‍ സപ്ലൈസ് രേഖകള്‍ പതിച്ചിട്ടുണ്ട്. റേഷനരി കടത്താന്‍ ഉപയോഗിച്ച ലോറി കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. പിടികൂടിയ റേഷനരി കലക്‌ടറുടെ കസ്റ്റഡിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...