എ സി മൊയ്തീന്റെ പരാതിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

ചേലക്കര : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന സിപിഐഎം നേതാവ് എ സി മൊയ്തീന്റെ പരാതിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീര്‍ ജനകീയനാണെന്നും ജനസ്വീകാര്യതയെ തകര്‍ക്കാന്‍ സിപിഐഎം നേതൃത്വം ശ്രമിക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സൂധീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും മൊയ്തീന്റെ പരാതി എന്തടിസ്ഥാനത്തിലാണെന്നും അന്‍വര്‍ ചോദിച്ചു. താന്‍ ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അന്‍വര്‍ പറഞ്ഞു. ‘സുധീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. മൊയ്തീന്റെ പരാതി എന്തടിസ്ഥാനത്തില്‍. 1000 വീട് കൊടുക്കാന്‍ ഇടയാക്കിയത് സിപിഐഎമ്മിന്റെ ഭരണമാണ്. ചേലക്കരയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. വീടുകളുടെ പണി ഇതിനോടകം തുടങ്ങിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

എ സി മൊയ്തീന്‍ മറുപടി പറയേണ്ടത് കരുവന്നൂരിലെ നിക്ഷേപകരോടാണെന്നും സിപിഐഎമ്മിനെതിരെ പ്രതികരിച്ചാല്‍ മത വര്‍ഗീയ വാദിയാക്കുമെന്നും അന്‍വര്‍ പ്രതികരിച്ചു. മൊയ്തീനെതിരായ ഫോണ്‍ സംഭാഷണം കൈയ്യിലുണ്ടെന്നും പ്രധാന വ്യക്തിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവുമായി ചേര്‍ന്ന് കേസ് ഒതുക്കാന്‍ ശ്രമിച്ചെന്നും അന്‍വര്‍ പറഞ്ഞു. പാലക്കാട് ബിജെപി – കോണ്‍ഗ്രസ് മത്സരമാണ് നടക്കുന്നത്. ഹംസക്ക് ചിഹ്നം കൊടുത്ത പാര്‍ട്ടി എന്തു കൊണ്ട് സരിന് കൊടുത്തില്ല. എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണവും നിലച്ചു. മുഖ്യമന്ത്രി ആര്‍എസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണെന്നും താന്‍ എതിര്‍ക്കുന്നത് പാര്‍ട്ടിയെ അല്ല പിണറായിസത്തെയാണെന്നും അന്‍വര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...