ഇന്ന് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഇന്ന് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട്‌ നാലരയ്ക്ക്‌ മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു കുറിപ്പ്. കഴിഞ്ഞ ദിവസം എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ പ്രതികരണവുമായി അൻവർ രംഗത്തെത്തിയിരുന്നു. എഡിജിപി ലോ ആൻഡ്‌ ഓർഡർ ചുമതലയിൽ ഈ കേസുമായി ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു. ഈ കേസ്‌ പ്രത്യേക അന്വേഷണ സംഘം നേരിട്ട്‌ വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്‌ കത്തും നൽകിയിരുന്നുവെന്ന് അൻവർ പറഞ്ഞു. നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസിൽ എടവണ്ണ പോലീസ്‌ പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്‌. കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അന്വേഷണത്തിനായി വിചാരണ നിർത്തിവെയ്ക്കണം എന്നും ആവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും കോടതി അത്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും...

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ...

എഫ് സി ആർ എ ഭേദഗതി ബിൽ : മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം...

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി...

തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങി ; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

0
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത...

പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം : ജാർഖണ്ഡ് നിയമസഭാ പരിസരത്ത് ഇന്നുമുതൽ നിരോധനാജ്ഞ

0
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....