തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേതുകൊലപാതകമെന്ന് സൂചന ; 5 പേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : മമ്പാട് തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് സൂചന. ടെക്‌സ്‌റ്റൈല്‍സ് ഉടമ ഉള്‍പ്പെടെ 5 പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെല്‍ഡിങ് ജോലിക്കാരനായ പാണ്ടിക്കാട് പുലിക്കോട്ടില്‍ മുജീബ് റഹ്മാനാണ് (29) മരിച്ചത്. അജ്ഞാത നമ്പറില്‍ നിന്നു വെള്ളിയാഴ്ച രാത്രി 9ന് മുജീബ് റഹ്മാന്റെ ഭാര്യ രഹ്നയുടെ വാട്‌സാപ്പിലേക്ക് ഒരു ഫോട്ടോ വന്നിരുന്നു. കൈകള്‍ ബന്ധിച്ച നിലയില്‍ അവശനായ ഭര്‍ത്താവ്. കൊണ്ടോട്ടിക്കു സമീപം കിഴിശേരിയിലാണു മുജീബ് ജോലി ചെയ്യുന്നത്. വീട്ടുചെലവിനു പണവുമായി ഞായറാഴ്ച വരുമെന്നു വെള്ളിയാഴ്ച രാത്രി 7ന് മുജീബ് രഹ്നയെ വിളിച്ചു പറഞ്ഞിരുന്നു. അതിനു 2 മണിക്കൂറിനു ശേഷമാണു മനസ്സ് തകര്‍ക്കുന്ന ഫോട്ടോ വാട്‌സാപ്പില്‍ ലഭിച്ചത്.

മുജീബിന്റെ നമ്പറില്‍ വിളിച്ചിട്ടു കിട്ടിയില്ല. ചിത്രം അയച്ച നമ്പറിലേക്കു വിളിച്ച്‌ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ‘തലയില്‍ നാലഞ്ച് തുന്നലിടാനുള്ള മുറിവല്ലാതെ മറ്റു കുഴപ്പങ്ങളില്ലെന്നായിരുന്നു മറുപടി. ഫോണ്‍ എടുത്തയാള്‍ പേര് പറഞ്ഞില്ല. മുജീബ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു മാത്രം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. വിവരമൊന്നുമില്ലാതായതോടെ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീണ്ടും അതേ നമ്പറിലേക്കു വിളിച്ചു. മുജീബിനെ കൂടെത്താമസിപ്പിച്ചിട്ടു കാര്യമില്ലെന്നും രാവിലെ വിട്ടയച്ചെന്നുമായിരുന്നു മറുപടി. ഒരു മണിക്കൂര്‍ കഴിഞ്ഞ് പൊലീസാണു മുജീബിന്റെ മരണം വിളിച്ചറിയിച്ചത്. പിന്നീട് പല തവണ വിളിച്ചിട്ടും അജ്ഞാതന്‍ ഫോണ്‍ എടുത്തില്ല. നമ്പര്‍ പോലീസിനു കൈമാറിയതോടെയാണ് കേസിലെ കൂടുതല്‍ വിവരങ്ങള്‍ തെളിഞ്ഞത്.

മര്‍ദ്ദനമേറ്റാണ് മുജീബ് മരിച്ചതെന്നാണ് സൂചനകള്‍. മമ്പാട് ടൗണിന്റെ മധ്യത്തിലുള്ള ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്റെ ഒന്നാം നിലയിലെ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കടയുടമയുടെ ബന്ധുവാണു സംഭവം പോലീസില്‍ വിളിച്ചറിയിച്ചത്. ഗോഡൗണില്‍ ഒരാള്‍ തൂങ്ങി മരിച്ചുവെന്നാണ് ഇയാള്‍ അറിയിച്ചത്. ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ഷട്ടര്‍ തുറന്നു നോക്കുമ്പോള്‍ അകത്തെ മുറിയില്‍ വസ്ത്രങ്ങള്‍കൊണ്ടു മൂടിയ നിലയില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വണ്ണം കുറഞ്ഞ പ്ലാസ്റ്റിക് കയര്‍ സമീപത്തുണ്ടായിരുന്നു. കഴുത്തില്‍ കയര്‍ മുറുകിയതിനു സമാനമായ അടയാളവും ദേഹത്ത് മര്‍ദനമേറ്റ ക്ഷതങ്ങളുമുണ്ടായിരുന്നു.

ടെക്‌സ്‌റ്റൈല്‍സ് ഉടമയ്ക്ക് പങ്കാളിത്തമുള്ള ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ നിന്നു വെല്‍ഡിങ് സാമഗ്രികള്‍ വാങ്ങിയ വകയില്‍ മുജീബ് 1.5 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ടു മുജീബിനു മര്‍ദനമേറ്റോ എന്ന് പോലീസ് അന്വേഷിക്കുന്നു. മുജീബിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും കയര്‍ അറുത്തു നിലത്തു കിടത്തിയെന്നുമാണു കെട്ടിട ഉടമയുടെ മൊഴി. ഡോ.മിനിയുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ദ്ധര്‍ തെളിവെടുപ്പ് നടത്തി. അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ്, ഡിവൈഎസ്‌പിമാരായ സാജു കെ.ഏബ്രഹാം, പി.എം ബിജു എന്നിവര്‍ സ്ഥലത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...