വൈദ്യന്റെ കൊലപാതകം ; രക്തക്കറ കണ്ടെത്താൻ അന്വേഷണ സംഘം – തെളിവെടുപ്പ് തുടരും

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : നിലമ്പൂരിൽ ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാൻ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. മൃതദേഹം ചാലിയാറിലേക്ക് തള്ളിയ എടവണ്ണ പാലത്തിൽ പ്രതികളെ എത്തിക്കും. മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിന്റെ രക്തക്കറ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മുഖ്യ പ്രതികളിൽ ഒരാളായ നൗഷാദിനെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രധാനമായും നൗഷാദാണ് കേസിൽ പ്രധാനപ്പെട്ട മൊഴി പോലീസിനു നൽകിയത്. വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് പോലീസിനു കൈമാറിയതും ഇയാളാണ്.

വൈദ്യനെ താമസിപ്പിച്ച മുറിയോട് ചേർന്ന ശുചിമുറിയുടെ പിൻഭാഗത്തെ പൈപ്പടക്കം മുറിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ രക്തക്കറയുണ്ടോ എന്നതാണ് പരിശോധന. ശാസ്ത്രീയ തെളിവുകൾ കൂടുതൽ ശേഖരിക്കാനാണ് പോലീസിൻ്റെ ശ്രമം. മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന പലയിടങ്ങളിലും വെച്ച് തെളിവുകൾ നശിപ്പിച്ചു എന്ന് സൂചനയുണ്ട്. ഇതൊക്കെ കുഴിച്ച് പൊലീസ് തെളിവ് ശേഖരിച്ചു. ഷൈബിൻ അഷ്റഫിൻ്റെ ഭാര്യയും കേസിൽ പ്രതി ആയേക്കും. വൈദ്യരെ പീഡിപ്പിച്ചതടക്കമുള്ള വിവരങ്ങൾ ഇവർ പോലീസിനു മൊഴിനൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...