ദില്ലി: യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയെ ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കുകയുണ്ടായി. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന സാമുവല്‍ ജെറോം, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ ബദര്‍, നാസെ എന്നിവരാണ് ജയിലില്‍ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് നിമിഷപ്രിയയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് അനുമതി ലഭിക്കുന്നത്.
നിമിഷ പ്രിയയെ തടവില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് അഭിഭാഷകനായ കെഎല്‍ ബാലചന്ദ്രന്‍ പറഞ്ഞു.





























