ഹരിയാനയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു ; ഒമ്പത് തീർഥാടകർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: ഹരിയാനയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 11 വയസ്സുകാരി ഉൾപ്പെടെ ഒമ്പത് തീര്‍ഥാടകര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റതായും പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ അയോധ്യ, പ്രയാഗ്‌രാജ്, വാരണാസി, മഥുര എന്നിവിടങ്ങളില്‍ ഏഴു ദിവസത്തെ തീർഥാടനം കഴിഞ്ഞ് പഞ്ചാബിലെ ഹോഷിയാർപൂർ, ലുധിയാന എന്നിവിടങ്ങളിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പഞ്ചാബിൽ നിന്നും ചണ്ഡീഗഡിൽ നിന്നുമുള്ള 60 തീർഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ടൗരു അതിർത്തിക്ക് സമീപത്തുവെച്ചാണ് ബസിന് തീപിടിച്ചതെന്ന് നുഹ് ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു.പുലർച്ചെ 2.30 ഓടെ ധുലാവത് ടോൾ പ്ലാസയ്ക്ക് സമീപം ബസിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞതിന് പിന്നാലെ നാല് യൂണിറ്റ് ഫയർ ട്രക്കുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ മധുബനിൽ നിന്നുള്ള ഫോറൻസിക് സംഘം ഇന്ന് നൂഹിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃ പദവി : സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

0
തിരുവനന്തപുരം: തിങ്കളാഴ്ച എൽഡിഎഫ് യോ​ഗം ചേരാനിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...

തെളിവെടുപ്പ് പൂർത്തിയായി ; അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും....

സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം ; വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ...

0
തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' അട്ടിമറിക്കാൻ...

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...