Monday, March 31, 2025 6:45 pm

സൗദി അറേബ്യയിൽ ഒമ്പത് പേർക്ക് വധശിക്ഷ നടപ്പാക്കി

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പത് പേർക്ക് വധശിക്ഷ നടപ്പാക്കി. ദേശദ്രോഹം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, കൊലപാതകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലായ പ്രതികളെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലായി വധശിക്ഷക്ക് വിധേയമാക്കിയത്. മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുക, തീവ്രവാദ സംഘടനകളിൽ ചേരുക, നിരവധി തീവ്രവാദ ഘടകങ്ങൾക്ക് മറയായി പ്രവർത്തിക്കുക, ധനസഹായം ചെയ്യുക എന്നീ ക്രിമിനൽ പ്രവൃത്തികൾ ചെയ്ത രണ്ട് പൗരന്മാരെ വധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഹ്മദ് ബിൻ സാലെഹ് ബിൻ അബ്ദുല്ല അൽ കഅബി, ആയ്ദ് ബിൻ ഹാഇൽ ബിൻ ഹിന്ദി അൽ അൻസി എന്നിവരായിരുന്നു പ്രതികൾ. മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ സൗദി പൗരൻ സൽമാൻ ബിൻ സുൽത്താൻ ബിൻ ഔദ അൽ ബുഹൈറാൻ, സിറിയൻ പൗരന്മാരായ ഒമർ ഹൈതം മാൻഡോ, ജോർഡൻ സ്വദേശികളായ മഹമൂദ് അബ്ദുല്ല ഹുജൈജ്, സുലൈമാന്‍ ഈദ് സുലൈമാന്‍, അതല്ല അലി ദുഗൈമാന്‍ സാലിം, നാജിഹ് മിശ്ഹന്‍ ബഖീത്ത് എന്നിവരെ വ്യത്യസ്ത ദിവസങ്ങളിലായി സൗദി വടക്കൻ മേഖലയിലെ അൽ ജൗഫിലും ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായ മീസരി ഖാൻ നവാബിനെ മക്കയിലും വധശിക്ഷക്ക് വിധേയമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഏപ്രിൽ രണ്ടു മുതൽ നാലുവരെ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏപ്രിൽ രണ്ടു മുതൽ നാലുവരെ ജലവിതരണം മുടങ്ങും. തിരുവനന്തപുരം...

കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ...

0
കോന്നി : കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമിക്കുന്നതിന് എംഎൽഎ ഫണ്ടിൽ...

കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടുത്തം

0
കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടു​ത്തം. തീപിടുത്തത്തില്‍ നാ​ശ​ന​ഷ്ടമുണ്ടായി. ശ​നി​യാ​ഴ്ച...

അശാസ്ത്രീയമായ നിര്‍മ്മാണം മൂലം റോഡില്‍ ഉണ്ടാവുന്ന വെള്ളക്കെട്ടൊഴിവാക്കാൻ കലുങ്ക് നിർമാണം തുടങ്ങി

0
റാന്നി: അശാസ്ത്രീയമായ നിര്‍മ്മാണം മൂലം റോഡില്‍ ഉണ്ടാവുന്ന വെള്ളക്കെട്ടൊഴിവാക്കാൻ കലുങ്ക് നിർമാണം...