സൗദി അറേബ്യയിൽ ഒമ്പത് പേർക്ക് വധശിക്ഷ നടപ്പാക്കി

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പത് പേർക്ക് വധശിക്ഷ നടപ്പാക്കി. ദേശദ്രോഹം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, കൊലപാതകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലായ പ്രതികളെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലായി വധശിക്ഷക്ക് വിധേയമാക്കിയത്. മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുക, തീവ്രവാദ സംഘടനകളിൽ ചേരുക, നിരവധി തീവ്രവാദ ഘടകങ്ങൾക്ക് മറയായി പ്രവർത്തിക്കുക, ധനസഹായം ചെയ്യുക എന്നീ ക്രിമിനൽ പ്രവൃത്തികൾ ചെയ്ത രണ്ട് പൗരന്മാരെ വധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഹ്മദ് ബിൻ സാലെഹ് ബിൻ അബ്ദുല്ല അൽ കഅബി, ആയ്ദ് ബിൻ ഹാഇൽ ബിൻ ഹിന്ദി അൽ അൻസി എന്നിവരായിരുന്നു പ്രതികൾ. മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ സൗദി പൗരൻ സൽമാൻ ബിൻ സുൽത്താൻ ബിൻ ഔദ അൽ ബുഹൈറാൻ, സിറിയൻ പൗരന്മാരായ ഒമർ ഹൈതം മാൻഡോ, ജോർഡൻ സ്വദേശികളായ മഹമൂദ് അബ്ദുല്ല ഹുജൈജ്, സുലൈമാന്‍ ഈദ് സുലൈമാന്‍, അതല്ല അലി ദുഗൈമാന്‍ സാലിം, നാജിഹ് മിശ്ഹന്‍ ബഖീത്ത് എന്നിവരെ വ്യത്യസ്ത ദിവസങ്ങളിലായി സൗദി വടക്കൻ മേഖലയിലെ അൽ ജൗഫിലും ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായ മീസരി ഖാൻ നവാബിനെ മക്കയിലും വധശിക്ഷക്ക് വിധേയമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...