കോഴിക്കോട് ഒമ്പതുവയസ്സുകാരിയുടെ മരണം ; ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഛർദ്ദി ബാധിച്ച് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. തെലങ്കാന സ്വദേശി ജെയിൻ സിങ്ങിന്‍റെ മകൾ ഖ്യാതി സിംഗാണ്(9) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുട്ടി കഴിച്ച ഭക്ഷണം വിഷമാണെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുന്ദമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

17നു കാട്ടാങ്ങലിലെ ഫാസ്റ്റ് ഫുഡ് കടയിൽ നിന്നും കുട്ടിയും മാതാപിതാക്കളും കുഴിമന്തി കഴിച്ചതിനു പിന്നാലെയാണ് കുട്ടി ഛർദ്ദിക്കാൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു. കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷാംശം കുട്ടിയുടെ ശരീരത്തിൽ എത്തിയതിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ സംശയിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് ബുധനാഴ്ച നടത്തും. നാല് മാസം മുമ്പാണ് ജെയിൻ സിംഗ് എൻഐടിയിൽ ജീവനക്കാരനായി ചേർന്നത്. ക്വാർട്ടേഴ്സ് കണ്ടെത്താൻ കഴിയാത്തതിനാൽ അദ്ദേഹവും കുടുംബവും വാടകവീട്ടിലായിരുന്നു താമസം. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

0
കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും...

കാട്ടാന ശല്യമുള്ള സ്ഥലങ്ങളില്‍ ഇഞ്ചിപ്പുൽ (വാറ്റുപുല്ല്) കൃഷിയുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം ;...

0
കൊച്ചി : കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ (വാറ്റുപുല്ല്) കൃഷി കര്‍ഷകര്‍ക്ക്...

ശക്തമായ മഴയില്‍ ചെങ്ങറ സമരഭൂമിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു ; 4 പേര്‍ക്ക്...

0
കോന്നി : ശക്തമായ മഴയില്‍ ചെങ്ങറ സമര ഭൂമിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ്...

ആറന്മുള വള്ളസദ്യക്കും ഉത്രട്ടാതി ജലമേള -2026 നും ലോഗോ ക്ഷണിച്ചു

0
ആറന്മുള : ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള -2026 എന്നിവയ്ക്കായി ജില്ല...