ഒന്‍പത് വയസ്സുകാരിയെ പീഡനത്തിനിരയാക്കി ; 10, 12 വയസ്സുകാർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : 9 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ട് ആൺകുട്ടികൾ ചേർന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഡൽഹി ശാസ്ത്രി പാർക്ക് ഏരിയയിലാണ് സംഭവം. ഇന്നലെ ഉച്ചക്ക് 2 മണിയോടെ പെൺകുട്ടി കളിക്കാനായി പോയി. വൈകീട്ട് 4.30നു തിരികെവന്നു. തിരികെവന്നതിനു ശേഷം അടിവയറ്റിൽ വേദനയുണ്ടെന്ന് കുട്ടി മാതാവിനെ അറിയിച്ചു. തുടർന്ന് മാതാവ് കാര്യം അന്വേഷിച്ചപ്പോൾ കുട്ടി പീഡനവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവാണ് പോലീസിൽ പരാതിപ്പെട്ടത്. വൈദ്യ പരിശോധനയിൽ ബലാത്സംഗം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞു. തുടർന്നാണ് ആൺകുട്ടികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും സമാനസംഭവം നടന്നിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിലായത്. സംഭവത്തിൽ 13ഉം 14ഉം വയസ്സുള്ള ആൺകുട്ടികളെ പോലീസ് ദുർഗുണ പരിഹാര പാഠശാലയിലാക്കി. കുട്ടിയെ നിരന്തരമായി 10 ദിവസത്തോളമാണ് ഇവർ പീഡിപ്പിച്ചത്.

പീഡിപ്പിച്ച കുട്ടികൾ മൊബൈൽ ഗെയിമുകൾ കളിക്കുന്നത് കാണാൻ പീഡിപ്പിക്കപ്പെട്ട കുട്ടി ഇടക്കിടെ വരാറുണ്ടായിരുന്നു. അങ്ങനെയൊരു സമയത്ത് ഇവർ കുട്ടിയെ നിർബന്ധിപ്പിച്ച് പോൺ വീഡിയോകൾ കാണിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കുട്ടിയെ ഒഴിഞ്ഞ ഒരു സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 10 ദിവസത്തെ ഇടവേളയിൽ ഇവർ പലതവണ കുട്ടിയെ പീഡനത്തിനിരയാക്കി എന്ന് പോലീസ് പറഞ്ഞു. ജനുവരി 6ന് കുട്ടി തുടർച്ചയായി ഛർദ്ദിച്ചു. ഇതേ തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാഴ്ചയോളം കുട്ടി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇതിനിടെയാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ജനുവരി 20ന് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...