നിപ : സമ്പർക്കപ്പട്ടികയിൽ 246 പേർ ; 14കാരന്റെ നില​ ​ഗുരുതരം ; മോണോക്ലോണൽ ആന്റിബോഡി എത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിപ സ്ഥിരീകരിച്ച മലപ്പുറത്ത് അതീവ ജാ​ഗ്രത നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ച കുട്ടിക്കുള്ള മോണോക്ലോണൽ ആന്റിബോഡി പൂനെയിൽ നിന്നും ഉടനെത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. രോ​ഗം ബാധിച്ച കുട്ടിയുടെ സ്ഥിതി ​ഗുരുതരമായി തന്നെ തുടരുകയാണ്. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോ​ഗ്യമന്ത്രി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 2പേർക്ക് പനിയുണ്ടെന്നും അവരുടെ സാമ്പിൾ പരിശോധനക്ക് അയക്കുമെന്നും മന്ത്രി അറിയിച്ചു. 246പേരാണ് സമ്പർക്ക പട്ടികയിൽ ആകെയുള്ളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. ഹൈ റിസ്ക് പട്ടികയിലസുള്ള, ​രോ​ഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളാണ് ആദ്യം പരിശോധനക്ക് അയക്കുക. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി എത്തും.

പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തും. അതുപോലെ ഐസൊലേഷനിൽ കഴിയുന്നവർക്ക് വേണ്ട സഹായത്തിന് വളണ്ടിയർ മാരെ സജ്ജമാക്കിയെന്നും മന്ത്രി അറിയിച്ചു. വണ്ടൂർ കരുവാരക്കുണ്ട് മേഖലയിൽ ഫീവർ ക്ലിനിക് സജ്ജീകരിക്കും. മൃഗ സംരക്ഷണ വകുപ്പ് മേഖലയിൽ നിന്നും മൃഗങ്ങളുടെ സാമ്പിൾ ശേഖരിക്കും. ഹൈ റിസ്കിൽ പെട്ട രണ്ടു പേർക്ക് പനി ബാധിച്ചിട്ടുണ്ട്. അവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അവരിൽ ഒരാൾക്ക് വൈറൽ ഫീവർ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. നിപ ബാധിച്ച കുട്ടിക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഒരുക്കാൻ വൈകിയെന്ന പരാതി പരിശോധിക്കും. ആശയ വിനിമയത്തിൽ പ്രശ്നമുണ്ടായിട്ടുണ്ടോ എന്ന് നോക്കണമെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് വിശദമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...