നിപ ഭീതി ; തലസ്ഥാനത്തും കനത്ത ജാഗ്രത, നാല് പേരുടെ സാമ്പിൾ പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്തും നിപ പരിശോധന നടത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്തേക്ക് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എത്തിയിരുന്നു. ഇവരുടെ സ്രവം പരിശോധിക്കും. പാലക്കാട് ജില്ലയിലുള്ള ചിലരും സമ്പർക്കപ്പട്ടികയിലുണ്ട്. ഇവരുടെയും സാമ്പിളുകൾ പരിശോധിക്കും. തിരുവനന്തപുരം സ്വദേശികളിൽ രണ്ട് പേർ പ്രൈമറി സമ്പർക്കപ്പട്ടികയിലും മറ്റ് രണ്ട് പേർ സെക്കൻഡറിയിലുമാണ്. ഇനി പരിശോധിക്കാനുള്ളത് 13 പേരുടെ സാമ്പിളുകളാണ്. ഇതിൽ ആറ് പേർ‌ക്ക് പനിയുണ്ട്. 350 പേരാണ് സമ്പർക്ക പട്ടികയിൽ ആകെയുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്ക് കാറ്റ​ഗറിയിലാണ്. 68 ആരോ​ഗ്യപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കപ്പട്ടികയിലുള്ള പാലക്കാട് സ്വദേശികളിൽ ഒരാൾ ആരോ​ഗ്യപ്രവർത്തകനാണ്. സമ്പർക്കപ്പട്ടികയിലുള്ളവർ 21 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടതെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സ്കൂളിൽ മറ്റ് വിദ്യാർത്ഥികൾക്ക് കൗൺസിലിം​ഗ് നൽകും. ഓൺലൈനായി ക്ലാസ് പിടിഎ ചേരുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ സന്ദർശനം : 33,000 പേർക്ക് ടിക്കറ്റ് കാശ് തിരിച്ചുകൊടുക്കും ; ബംഗാൾ മുഖ്യമന്ത്രി

0
കൊൽക്കത്ത : ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനുവേണ്ടി ടിക്കറ്റെടുത്ത 33,000 പേർക്ക്...

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...

‘ഓപ്പറേഷൻ ശുദ്ധി’ : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം ; പ്രത്യേക ലൈസൻസ്...

0
തൃപ്രയാർ(തൃശൂർ) : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ്...

ടെലികോം കമ്പനികൾക്ക് നേട്ടം : മൊബൈൽ റേഡിയേഷൻ പരിധി ഇരട്ടിയാക്കി കേന്ദ്രം ; 5ജി...

0
ഡൽഹി : രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) അഥവാ...