നിപ്പ വൈറസ് ; കോട്ടയത്തും കനത്ത ജാഗ്രതാ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നിപ്പ മരണം കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തതോടെ കോട്ടയത്തും ജാഗ്രതാ നിര്‍ദേശം. നിപ്പ കേസുകള്‍‍ കൈകാര്യം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ് പറ‍‌ഞ്ഞു. മെ‍ഡിക്കല്‍ കോളജിലാണ് ആദ്യ ഘട്ടം ചികിത്സാ സൗകര്യം സജ്ജമാക്കുക. കോവിഡ് പ്രതിരോധ മുന്നൊരുക്കവും ചികിത്സാ സൗകര്യങ്ങളും നിപ്പ നേരിടുന്നതിനും പ്രയോജനപ്പെടും.

മരുന്നുകള്‍, പിപിഇ കിറ്റ്, മുഖാവരണം എന്നിവ സ്റ്റോക്കുണ്ട്. കോട്ടയം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ ആശുപത്രികള്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നതിനു സജ്ജമാണ്. 2018 ല്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കിയിരുന്നു. കോവിഡ് പ്രോട്ടോക്കോളിനു സമാനമായ വിധത്തിലാണ് നിപ്പ പ്രോട്ടോക്കോള്‍ പിന്തുടരുന്നതെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ മുറി, തീവ്രപരിചരണ വിഭാഗം എന്നിവ സജ്ജമാണ്. മറ്റു ചികിത്സാ വിഭാഗങ്ങളില്‍ നിന്നു മാറി സുരക്ഷിതമായ സ്ഥലത്താണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...