നിപ വന്ന് ഭേദമായ എറണാകുളം പറവൂരിലെ യുവാവിനെ കൈവിട്ട് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിപ വന്ന് ഭേദമായ എറണാകുളം പറവൂരിലെ യുവാവിനെ കൈവിട്ട് സര്‍ക്കാര്‍. എറണാകുളം പറവൂര്‍ സ്വദേശി ഗോകുല്‍ കൃഷ്ണന് 2019 മെയ് മാസം എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് നിപ ബാധിച്ചത്. വിട്ടു മാറാത്ത പനിയെ തുടര്‍ന്ന് നടത്തിയ ചികിത്സയ്ക്കൊടുവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ നിപ സ്ഥിരീകരിച്ചു. പിന്നീട് രണ്ട് മാസം നീണ്ട ചികിത്സ നടത്തി.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായപ്പോള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കാനെത്തി. തുടര്‍ചികിത്സയും രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നല്‍കുമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറവും ഒന്നും നടന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്വന്തം നിലയ്ക്ക് തുടര്‍ചികിത്സ നടത്തുന്ന യുവാവിന് ഇതുവരെ പഴയ ആരോഗ്യനില തിരിച്ച്‌ പിടിക്കാനായിട്ടില്ല.

ഇതിനിടെ മകന്‍റെ ചികിത്സക്കായി ലീവ് എടുത്തതിനെ തുടര്‍ന്ന് ഗോകുലിന്‍റെ അമ്മയെ സ്വകാര്യ ആശുപത്രി, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഗോകുലിന് എവിടെ നിന്ന് നിപ ബാധിച്ചു എന്ന് ഇന്നും അജ്ഞാതമാണ്. പരിസരത്തുള്ള വവ്വാലിനെയെല്ലാം പിടിച്ച്‌ പരിശോധന നടത്തിയെങ്കിലും ഫലം പുറത്ത് വന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....